നാട്യ മയൂരിയായി മഞ്ജു; ചിലങ്കയണിഞ്ഞുള്ള കുച്ചിപ്പുടി ചിത്രങ്ങള്‍ വൈറല്‍

ഭിനേയത്രി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് മഞ്ജു വാര്യര്‍. സിനിമ തിരക്കുകള്‍ക്കിടയിലും മഞ്ജു നൃത്ത പരിപാടികള്‍ക്കായി സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ചിലങ്ക അണിഞ്ഞ ചിത്രങ്ങളാണ്.

കഴിഞ്ഞ ദിവസം ബഹ്‌റിനില്‍ കേരള സമാജം സംഘടിപ്പിച്ച നൃത്ത പരിപടിയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുച്ചിപ്പുടി അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് താരം തന്റെ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ബെഹ്‌റിനിലെ കേരള സമാജത്തിന്റെ അണിയറ പ്രവര്‍ത്തകരോടും താരം നന്ദി അറിയിച്ചിട്ടുണ്ട്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴിയാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രം

Top