ജെഎന്‍യു അറിവിന്റെ അടയാളമായിരുന്നു;ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരേ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് നടി മഞ്ജുവാര്യര്‍. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍… അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. എന്നാണ് മഞ്ജുവാര്യര്‍ തന്റെ ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചത്. ജെഎന്‍യു വിദ്യര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് പല നടി നടന്‍മാരും ഇതോടൊപ്പം തന്നെ രംഗത്തെത്തിയിരുന്നു.

മഞ്ജുവാര്യറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ജെ.എന്‍.യുവില്‍നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു.

https://www.facebook.com/theManjuWarrier/photos/a.265890360285299/1214329085441417/?type=3&__xts__%5B0%5D=68.ARBv7G9MoeWkoE3lQPlCtJqDE97EpYLunejBtMqaYoMhb0_qfeP7On8dQ2pEKkWTnsb0WxX_8ujU-DVH6gYBNVQONkuvOieYWrRZGBLaWW7p5gRjntCyOM7MXB_7G50aDScD81ouJtM_p2PhspzhR-ohvm68bOAOCJNWCk9iAVtVJL7IOpg3hDyD1ympvSmnk1inioL6_MioY8qPArV704FU47B2DDThX2cVrmwc3IWwk2x_n9DJ-Xejn-6xL0aqTLl_FwZSUwl3sQ3XAC3aEJCJj_fw-awb2cqE_JIc3qutWsPHU5jn2koC4_CoqRVp5zW9XdIY7-kJWYS57-OT9yYt-w&__tn__=-R

Top