ഒരേ സമയം രണ്ട് ഭാഷകളില്‍ രണ്ട് അവാര്‍ഡുകള്‍ സ്വീകരിക്കുന്നു! സന്തോഷം പങ്കുവച്ച് മഞജു

ലയാളത്തില്‍ ഏവരുടെയും പ്രിയ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും വലിയ ഇടവേള എടുത്ത താരം ഒരു വലിയ തിരിച്ചുവരവ് തന്നെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ താരം ആരാധകരോട് പങ്കുവച്ചതും വളരെ സന്തോഷം നിറഞ്ഞ വാക്കുകളാണ്.

‘ഇതാദ്യമായി! ഒരേ സമയം രണ്ട് ഭാഷകളില്‍ രണ്ട് അവാര്‍ഡുകള്‍ സ്വീകരിക്കുന്നു! നന്ദി ബിഹൈന്‍വുഡ്‌! അസുരനും ലൂസിഫറിനും പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും താനോര്‍ക്കുന്നുവെന്നും വളരെയധികം സ്‌നേഹവും നന്ദിയും!’ എന്നും മഞ്ജു തന്റെ ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചു.

മാത്രമല്ല മലയാളത്തിലെ ആദ്യ 100 കോടി, 200 കോടി ചിത്രത്തിലെ നായികയെന്ന നേട്ടവും മഞ്ജുവിന് തന്നെ സ്വന്തമായിരിക്കുകയാണിപ്പോള്‍. ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന് ഈ നേട്ടം സ്വന്തമായിരിക്കുന്നത്.

താരം അഭിനയിച്ച തമിഴ് ചിത്രം അസുരനും പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും തനിക്ക് സമ്മാനിച്ച സൗഭാഗ്യത്തെക്കുറിച്ചായിരുന്നു മഞ്ജു പങ്കുവച്ചത്.

https://www.facebook.com/theManjuWarrier/posts/1192491317625194?__xts__%5B0%5D=68.ARBmJHXwO8NrB9ORUS3HxXocAXBaoZmGKoOCD03r3oPACQ4DLdzKpmljHGZ0Y_xmgmVZFCNFeBRjvzHLqJ32R6izSZgVxNiu6tXblxXziOhxqOJbbv2ZKqNYuWIo5ghWfMo3GIn6oIyCv6VRf8NngYLYaE3TE4_AKRkWXwgQj2ns3n_zH3ElnzkH2KQOTf_B9eEar3FEELnOpullb2kYPD5rTmTfW6WaMSVv_k7-zGrkzPJwq-bfVtWFyOBqYQzv-Zhe1Ig8o9FvmmjDKj8HDqV5DA1XwpqMyV0KKCVOkGE514w7UNRPMkV8E_X5uJCBQFIyIp3B5206Kt4I5oHzWw3Aig&__tn__=-R

Top