സസ്പന്‍സ് ചിത്രം പ്രതി പൂവന്‍കോഴിയുടെ പുതിയ ടീസര്‍ പുറത്ത്

ഞ്ജു വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന പ്രതി പൂവന്‍കോഴിയുടെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴി ചിത്രത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രം കൂടിയായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് റോഷന്‍ ആന്‍ഡ്രൂസ് അവതരിപ്പിക്കുന്നത്. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിൽ എത്തുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ജി ബാലമുരുകന്‍ ആണ് ഛായാഗ്രഹണം നല്‍കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കുന്നത്.

Top