manju warrier on womans day

Manju warrier

തൃശൂര്‍: ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് വനിതാ ദിനം ആഷോഷിക്കാന്‍ തോന്നുന്നില്ലെന്ന് മഞ്ജു വാര്യര്‍. സ്ത്രീ സുരക്ഷിതയാണെന്ന് തോന്നുന്ന കാലം വരെ വനിതാ ദിന ആശംസകള്‍ പങ്ക് വെക്കാന്‍ പോലും തോന്നുന്നില്ലെന്നും മഞ്ജു പറഞ്ഞു.

പുതിയ സിനിമയായ സൈറ ബാനുവിന്റെ പ്രചരണാര്‍ഥം തൃശൂര്‍ വിമല കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മഞ്ജു വാര്യര്‍. സൈറാ ബാനുവിന്റെ വേഷത്തിലാണ് മഞ്ജു എത്തിയത്.

വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടയില്‍ വനിതകള്‍ക്ക് മാത്രമായി ഒരു ദിനം ആഘോഷിക്കേണ്ടതുണ്ടോ എന്ന ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് എല്ലാ ദിനവും എല്ലാവരുടേതുമാണെന്ന് വിശ്വസിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി

Top