എനിക്ക് കൂടുതല്‍ ബോധ്യമായി കൈവന്ന ഭാഗ്യത്തിന്റെ ആഴം ; ആമിയെക്കുറിച്ച് മഞ്ജു വാര്യര്‍

Manju warrier

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയിൽ നായികയായി എത്തിയിരിക്കുന്നത് മഞ്ജു വാര്യരാണ്. തന്റെ ജീവിതത്തിൽ ലഭിച്ച ഭാഗ്യങ്ങളിൽ ഒന്നാണ് ആമി എന്ന ചിത്രമെന്ന് മഞ്ജു വ്യക്തമാകുന്നു.

തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴവും , ആ വലിയ കഥാകാരിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നുവെന്നും തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ വിമന്‍സ് റൈറ്റേഴ്സ് ഫെസ്റ്റിവല്‍ ഇന്‍ സിംഗപ്പൂരില്‍ പങ്കെടുത്തശേഷം മഞ്ജു പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഫെസ്റ്റിവലിലെ അനുഭവം പങ്കുവച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം . . .

Team Aami is very blessed to have had the opportunity to proudly introduce our film through its trailer on an international platform at the Asian Women Writer’s Festival in Singapore, followed by a very warm interaction with wonderful art lovers from various parts of the world.

നമ്മുടെ സ്വത്തായ ആ വലിയ കഥാകാരിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോൾ എനിക്ക്‌ കൂടുതൽ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം! എനിക്കവിടെ ലഭിച്ച സ്നേഹം മുഴുവൻ അവർ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു

Top