ഇത് കാത്തിരുന്ന് കിട്ടിയ അവസരം; ഒടിയനിലെ ട്രോള്‍ ഡയലോഗിനെ ഏറ്റെടുത്ത് മഞ്ജു വാര്യര്‍

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒടിയന്‍ മാണിക്യന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ചിത്രം തിയേറ്ററുകളിലെത്തിയതിന് ശേഷം പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനങ്ങള്‍ വന്നിരുന്നു.

‘മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ?’ എന്ന് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തോട് (മാണിക്യനോട്) മഞ്ജു വാര്യര്‍ (പ്രഭ) ചോദിക്കുന്ന ഡയലോഗ് സന്ദര്‍ഭത്തിന് വിപരീതമായ ഡയലോഗ് ആണെന്നും മറ്റും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ’ എന്ന ഡയലോഗ് വച്ച് സിനിമയ്‌ക്കെതിരെയും മഞ്ജുവിനെതിരെയും ഒട്ടറെ ട്രോളുകളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ട്രോളിനെയെല്ലാം ഏറ്റെടുത്തിരിക്കുകയാണ് മഞ്ജു.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഈ ഡയലോഗിനെ കുറിച്ച് പറയുന്നത്. എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു തഗ് ലൈഫാണിതെന്നും ഇത് ഞാന്‍ പൊളിക്കുമെന്നുമാണ് ട്രോളുകളെക്കുറിച്ചുള്ള മഞ്ജുവിന്റെ പ്രതികരണം.

Top