ചിത്രീകരണത്തിനിടെ നടി മഞ്ജു വാരിയര്‍ നിലത്ത് വീണു; കാലിന് പരിക്ക്

ചിത്രീകരണത്തിനിടെ നടി മഞ്ജു വാരിയര്‍ക്ക് പരിക്ക് പറ്റി. പുതിയ ചിത്രം ചതുര്‍മുഖത്തിലെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ല എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അടക്കം പറയുന്നത്.

അതേസമയം മഞ്ജു ഡോക്ടര്‍ നിര്‍ദേശപ്രകാരം വിശ്രമത്തിലാണ്.

ചിത്രീകരണത്തിനിടെ, മഞ്ജു നിലത്ത് വീണ്, കാല്‍ ഇളകുകയായിരുന്നു. മഞ്ജു വാരിയരും സണ്ണി വെയ്‌നുമാണ് ചതുര്‍മുഖത്തിലെ താരങ്ങള്‍. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ്.

Top