ചിരി പടര്‍ത്തി മഞ്ജുവിന്റെയും മധുവിന്റെയും കുട്ടിക്കാല ചിത്രം

ലയാളത്തിലെ ലേഡീസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ കുട്ടിക്കാലത്തെ രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകായണ് സഹോദരന്‍ മധു വാര്യര്‍. ഇരുവരും സ്‌റ്റേജില്‍ സ്‌കിറ്റ് അവതരിപ്പിക്കുന്ന ചിത്രമാണ് മധു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

സ്റ്റേജില്‍ എന്റെ കഥാപാത്രം പറയേണ്ട വരികള്‍ മഞ്ജു പറഞ്ഞപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന ഞാന്‍…എന്ന അടിക്കുറിപ്പോടെയാണ് മധു വാര്യര്‍ ചിത്രം പങ്കു വച്ചത്.

മഞ്ജുവും ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.ചേട്ടന്‍ പറയേണ്ട വരികള്‍ ഞാന്‍ പറഞ്ഞു, പാവം ചേട്ടന് ഒന്നും പറയാനില്ലാതെയായി. സോറി ചേട്ടാ. മുഖത്തെ ആ ലുക്ക് കണ്ടോ? എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് മഞ്ജു കുറിച്ചത്.

Top