manju warrier join thamil film industry

മിഴില്‍ വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ രമണ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകുമെന്ന് റിപ്പോര്‍ട്ട്.

കോളിവുഡ് മാധ്യമങ്ങളാണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. കരിയറിലെ ആദ്യവരവില്‍ തമിഴില്‍ നിരവധി ഓഫറുകള്‍ ലഭിച്ചെങ്കിലും മഞ്ജു സ്വീകരിച്ചിരുന്നില്ല.

വിജയ് നായകനായ തിരുമലൈ, ധനുഷ് ചിത്രം സുള്ളന്‍ എന്നീ ചിത്രങ്ങളൊരുക്കിയ രമണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയില്‍ അരവിന്ദ് സ്വാമിയുടെ നായികയായി മഞ്ജു വാര്യര്‍ തമിഴിലെത്തുമെന്നാണ് അറിയുന്നത്.

Top