മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രമിലും ; വരവറിയിച്ച് തന്റെ ഒരു ചിത്രവും പോസ്റ്റ് ചെയ്തു

manju

യുവ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ടോവിനൊ തോമസ്, പ്രിഥ്വിരാജ് എന്നിവരും, നടിമാരായ പാര്‍വ്വതി തിരുവോത്, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നിരയിലേക്ക് ഫേസ്ബുക്കിലും ട്വിറ്ററിലും സജീവ സാനിധ്യമായ മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരും. മഞ്ജു വാര്യര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. ഇന്‍സ്റ്റയില്‍ വരവറിയിച്ച് തന്റെ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ മഞ്ജുവിന്റെ പേരില്‍ ധാരാളം ഫേക്ക് അക്കൗണ്ടുകള്‍ ഇന്‍സ്റ്റയില്‍ ഉള്ള സാഹചര്യത്തില്‍ മഞ്ജുവിന്റെ ഔദ്യോഗിക രംഗപ്രവേശം കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാക്കുന്നതില്‍ സഹായിക്കും എന്ന് കരുതാം.

Top