മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്കോ? മനസ് തുറന്ന് താരം

സുരേഷ് ഗോപി, മുകേഷ് തുടങ്ങിയ നിരവധി താരങ്ങള്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവരാണ്. ഇത്തരത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലിറങ്ങുമോയെന്ന് ആരാധകര്‍ നിരവധി തവണ ചോദിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് താരം.

തന്റെ മേഖല സിനിമയാണെന്നും ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും മഞ്ജു പറഞ്ഞു.’അവസാനശ്വാസം വരെ സിനിമ ചെയ്യണം, അത്രേയുള്ളൂ. ഞാന്‍ ഒരു നര്‍ത്തകി കൂടിയാണ്. ഇതൊക്കെ തന്നെയാണ് എന്റെ ജീവിതം. സിനിമയും നൃത്തവും ജീവിതാവസാനം വരെ തുടരണം, വേറെ ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. രാഷ്ട്രീയത്തില്‍ പ്രവേശനം ഒരിക്കലും ഉണ്ടാകില്ല. പൊതുപ്രവര്‍ത്തനം ചെയ്യാന്‍ രാഷ്ട്രീയം വേണമെന്നില്ല. അല്ലാതെ സ്വന്തം നിലയില്‍ ചെയ്യാം. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് വലിയ ഉത്തരവാദിത്തമാണ്. അതിന്റേതായ കഴിവു വേണം, സമയം വേണം, യോഗ്യതയും അറിവും വേണം. അതൊന്നും എനിക്കില്ല. മറ്റെന്തിനെക്കാളും ഞാന്‍ സ്‌നേഹിക്കുന്നത് സിനിമയെയാണ്. അതാണെന്റെ സംവേദന മാധ്യമം. അഭിനയം എനിക്ക് സന്തോഷവും തൃപ്തിയും നല്‍കുന്നുവെന്നും താരം പറയുന്നു.

Top