ഉദാഹരണം സുജാതയെ ‘രക്ഷിക്കുന്നതിന്’ സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങി മഞ്ജുവാര്യര്‍

തിരുവനന്തപുരം: തിയറ്ററുകളില്‍ കാലിടറുന്ന മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാത’ക്ക് സഹായം തേടി മഞ്ജുവാര്യര്‍ സെക്രട്ടറിയേറ്റില്‍.

സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും കൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ,വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് എന്നിവരെ കാണാനാണ് ‘ഉദാഹരണ’ കൂട്ടം സെക്രട്ടറിയേറ്റിലെത്തിയത്.

സാമൂഹിക പ്രസക്തിയുള്ള സിനിമ ആയതിനാല്‍ എല്ലാ സ്‌കൂളില്‍ നിന്നും സിനിമ ‘നിര്‍ബന്ധപൂര്‍വ്വം’ കാണിക്കുന്നതിനാവശ്യമായ ഇടപെടലും ടാക്‌സ് ഫ്രീയുമാണ് ഇവരുടെ ആവശ്യം.

ദിലീപിന്റെ രാമലീല സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് വന്‍ കുതിപ്പ് തുടരുന്ന സാഹചര്യത്തില്‍ ‘കിതച്ച് ‘ ഉദാഹരണം സുജാത തിയറ്ററുകളില്‍ നിന്നും ഔട്ടാകുന്നതിനെ മഞ്ജു വാര്യര്‍ ഏറെ ഭയപ്പെടുന്നുണ്ടത്രെ.

‘സര്‍ക്കാറിന്റെ ഒരു കൈ’ സഹായം ഉണ്ടെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന വിദഗ്ദ ‘ഉപദേശ’ത്തിന്റെ അടിസ്ഥാനത്തിലാണ് തലസ്ഥാനത്തെ കൂടിക്കാഴ്ച.

22384997_442341126161465_1093535195_n

വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉച്ചക്ക് മുൻപായിരുന്നു. വൈകീട്ടാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

സാമൂഹിക പ്രസക്തിയുള്ള നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടും ‘ടാക്‌സ് ഫ്രീ ആക്കാത്ത സര്‍ക്കാര്‍’ ഉദാഹരണം സുജാതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ ‘ഉദാഹരണ’ സഹിതം രംഗത്ത് വരാനാണ് സിനിമാരംഗത്തെ ഒരു വിഭാഗത്തിന്റെ തീരുമാനം.

കുട്ടികള്‍ കാണേണ്ട എത്രയോ നല്ല സിനിമകള്‍ മുന്‍പ് ഉണ്ടായതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തയിടെ പുറത്തിറങ്ങിയ മമ്മുട്ടി നായകനായി അഭിനയിച്ച ‘പുള്ളിക്കാരന്‍ സ്റ്റാറാ’ സിനിമ പോലും സാമൂഹിക പ്രസക്തിയും കുട്ടികള്‍ കണ്ടിരിക്കേണ്ടതുമായ വിഷയം കൈകാര്യം ചെയ്ത സിനിമയായിട്ടും മറ്റൊരു പരിഗണനയും സര്‍ക്കാര്‍ നല്‍കാത്തതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.


കാര്യങ്ങള്‍ കൃത്യമായി പഠിച്ചു മാത്രം തീരുമാനം എടുക്കുന്ന മുഖ്യമന്ത്രി ഉദാഹരണം സുജാതയുടെ കാര്യത്തിലായാലും പ്രത്യേക പരിഗണന ആര്‍ക്കും നല്‍കില്ലെന്നാണ് സിനിമാലോകത്തിന്റെ വിശ്വാസം.

Top