മഞ്ജുവിനൊപ്പം നൃത്തം ചെയ്ത താരപുത്രി ആരാണെന്നറിയേണ്ടെ?

ടി മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസമാണ് സെന്‍തെരാസ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി എത്തിയത്. പരിപാടിക്കിടെ മഞ്ജുവിന്റെ ചുവടുവെപ്പുകള്‍ നിമിഷ നേരം കൊണ്ടായിരുന്നു വൈറല്‍ ആയത്. എന്നാല്‍ മഞ്ജുവിനൊപ്പം നൃത്തം ചെയ്ത കോളേജ് വിദ്യാര്‍ത്ഥി ആരാണെന്നതാണ് ഇപ്പോള്‍ ഏവരെയും ആകാംക്ഷയിലാക്കുന്നത്.

നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയാണ് മഞജുവിനൊപ്പം ചെയ്ത കുട്ടികളില്‍ ഒരാള്‍. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി അരുന്ധതിയാണെന്ന് പലരും തിരിച്ചറിഞ്ഞ്. നേരത്തെ ടിക്ടോക്കിലൂടെ അരുന്ധതി പലര്‍ക്കും സുരിചിത കൂടിയാണ്.

Top