ഹാട്രിക്ക് അടിക്കാൻ വീണ്ടും ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ട്; നായികയായി മഞ്ജു വാര്യർ

‘വെള്ള’ത്തിന് ശേഷം ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം കൂടി ഒരുങ്ങുന്നു. ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് തിരുവനന്തപുരത്ത് ആരംഭിച്ചതായാണ് വിവരം. ചിത്രത്തിൽ നായികയായി മഞ്ജു വാര്യരാണ് എത്തുന്നത്. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

കൊവിഡിനെ തുടർന്ന് അടഞ്ഞു കിടന്ന തീയേറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം ആദ്യമായി പ്രദർശനത്തിനെത്തിയ മലയാള ചിത്രമാണ് ‘വെള്ളം’. ജയസൂര്യയും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘ക്യാപ്റ്റനു’ശേഷം പ്രജേഷും ജയസൂര്യയും ഒന്നിച്ച ചിത്രമാണ് വെള്ളം.

Top