മധു വാര്യര്‍ ചിത്രത്തില്‍ മഞ്ജു വാര്യരും ബിജുമേനോനും ഒന്നിക്കുന്നു

ഞ്ജുവാര്യരുടെ സഹോദരനും നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ ഇടവേളയ്ക്ക് ശേഷം സംവിധായകന്റെ കുപ്പായമണിയുന്നു. ബിജു മേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്‌. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും.

മധു വാര്യരുടെ കഥയ്ക്ക് പ്രമോദ് മോഹനാണ് തിരക്കഥ ഒരുക്കുന്നത്. ബിജു മേനോനെ നായകനാക്കി ഒരായിരം കിനാക്കള്‍ എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് പ്രമോദ് മോഹന്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പി സുകുമാര്‍ ആണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ബിജിപാലാണ്.

നിരവധി ചിത്രങ്ങളില്‍ ബിജു മേനോനും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ടികെ രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലാണ് ഇരുവരും അവസാനം ഒന്നിച്ചഭിനയിച്ചത്.

പ്രണയവര്‍ണ്ണങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കുടമാറ്റം, ഇന്നലെകളില്ലാതെ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Top