വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു; മഞ്ജു വാര്യര്‍ക്കെതിരെ ആദിവാസികള്‍

വയനാട്: നടി മഞ്ജു വാര്യർ വീട് നൽകാമെന്ന് പറഞ്ഞ് തങ്ങളെ പറ്റിച്ചെന്ന് ആരോപിച്ച് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ രംഗത്ത്.

വീട് വാഗ്ദാനവുമായി ഒന്നര വര്‍ഷം മുന്‍പാണ് മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയതെന്നും ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കിയെന്നും എന്നാല്‍, ഇതു വരെയായിട്ടും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടു പോലുമില്ലെന്നുമാണ്, ആദിവാസികള്‍ ആരോപണം ഉന്നയിക്കുന്നത്.

57 കുടംബങ്ങളാണ് കോളനിയിൽ ഉള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവർക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനർ നിർമ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പ്രതിഷേധവുമായി എത്തിയത്.

Top