ഇതിന്റെ അര്‍ത്ഥം പറഞ്ഞ് തരുമോ എന്ന് ഭാവന എനിക്ക് ഇംഗ്ലീഷ് അറിയത്തില്ലെന്ന് പൃഥി

ലയാളത്തിലെ സിനിമാതാരങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ തങ്ങളെ കുറിച്ച് വരുന്ന ട്രോളുകള്‍ പലതും ആസ്വദിക്കുന്നവരാണ്. ആരാധകരുടെ കഴിവിനെ പ്രശംസിച്ചുകൊണ്ട് താരങ്ങള്‍ ഈ ട്രോളുകള്‍ ഷെയര്‍ ചെയ്യാറുമുണ്ട്. കഴിഞ്ഞ ദിവസം നടി ഭാവനയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മഞ്ജു ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ആരാധിക ട്രോളിയിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ ആളുകളെ കുഴപ്പിക്കുന്ന രീതിയിലാണ് മഞ്ജു ഭാവനയ്ക്ക് തന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേര്‍ന്നത്. ‘നിനക്കറിയാം എനിക്കറിയാം എനിക്കറിയാം നിനക്കറിയാം ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’എന്നാണ് മഞ്ജു കുറിച്ചത്. ഭാവനയ്ക്കൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചാണ് മഞ്ജുവിന്റെ കുറിപ്പ് കാണിച്ച് ഭാവന പൃഥ്വിരാജിനോട് ഇതിന്റെ അര്‍ത്ഥം പറഞ്ഞ് തരുമോ എന്ന് ചോദിക്കുമ്പോള്‍ അമ്മച്ചിയാണേ എനിക്ക് ഇംഗ്ലീഷ് അറിയത്തില്ല എന്ന് പറയുന്ന പൃഥിയുടെ കൈമലര്‍ത്തുന്ന രസകരമായ ട്രോള്‍ ആണ് ആരാധിക പങ്കുവെച്ചിരിക്കുന്നത്.

Top