ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു; ഭാവനയ്ക്ക് പിറന്നാള്‍ ആശംസയുമായി മഞ്ജു വാര്യര്‍

ടി ഭാവനയുടെ ജന്മദിനമാണിന്ന്. സുഹൃത്തുക്കളും ആരാധകരുമായി നിരവധിപേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്. നടി മഞ്ജു വാര്യര്‍ രസകരമായ പിറന്നാളാശംസയാണ്‌ ഭാവനയ്ക്കായി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചാണ് മഞ്ജുവിന്റെ കുറിപ്പ്. ഒറ്റ നോട്ടത്തില്‍ ആളുകളെ കുഴപ്പിക്കുന്ന രീതിയിലാണ് മഞ്ജു ഭാവനയ്ക്ക് തന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. നിനക്കറിയാം ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ് മഞ്ജു കുറിച്ചത്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 96ന്റെ കന്നഡ പതിപ്പിലൂടെയാണ് ഭാവനയുടെ മടങ്ങി വരവ്. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗണേഷാണ് നായകന്‍. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രീതം ഗബ്ബിയാണ്.

Top