തീരുമാനം പിന്‍വലിച്ചു; മഞ്ജു സന്നിധാനത്തേക്കില്ല

sabarimala

പമ്പ: സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം പിന്‍വലിച്ച് മഞ്ജു മടങ്ങി. കനത്ത മഴയും തിരക്കും കാരണം ഇന്ന് സുരക്ഷയൊരുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.

കേരള ദളിത് മഹിളാ ഫെഡറേഷന്റെ നേതാവാണ് മഞ്ജു. ഐജി മനോജ് എബ്രഹാം, ഐജി എസ്.ശ്രീജിത്ത്, എഡിജിപി അനില്‍ കാന്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പമ്പയില്‍ എത്തി യുവതിയുമായി സംസാരിച്ചിരുന്നു.

പതിനഞ്ച് കേസുകള്‍ മഞ്ജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അതിനാല്‍ തന്നെ ഇവര്‍ക്ക് മല കയറാന്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമാണ് നിലനില്‍ക്കുന്നത്. പമ്പയില്‍ മഞ്ജുവിനെതിരെ സമരക്കാര്‍ നാമജമ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മഞ്ജുവിനെ സന്നിധാനത്ത് എത്തിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനം എടുക്കും. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കുമെന്ന് ഐജി ശ്രീജിത്ത് അറിയിച്ചു.

Top