ഇന്ദിരയായി മഞ്ജു; ‘വെള്ളരിപട്ടണ’ത്തിന്റെ സ്വാതന്ത്ര്യദിന സ്പെഷ്യൽ പോസ്റ്റർ

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വെള്ളരിപട്ടണം’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുള്ള പോസ്റ്ററിൽ ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിലുള്ള മഞ്ജുവാര്യരെയും ചര്‍ക്കയിൽ നൂൽ നൂൽക്കുന്ന സൗബിന്‍ ഷാഹിറിനെയുമാണ് കാണിക്കുന്നത്. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും.

മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിർവഹിക്കുന്നത്. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണ ശങ്കര്‍,ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി,വീണ നായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.

ഛായാഗ്രഹണം- അലക്സ് ജെ പുളിക്കൽ, എഡിറ്റിങ്- അപ്പു എന്‍ ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ ഡിസൈനർ- ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ- ശ്രീജിത് ബി നായർ, കെ ജി രാജേഷ് കുമാർ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്,പി.ആര്‍.ഒ-എ.എസ്.ദിനേശ്.

 

Top