manju and indrajith new film

സാജിത് യാഹിയയുടെ രണ്ടാമത്തെ ചിത്രത്തിലൂടെ മഞ്ജുവാര്യരും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു.

വേട്ടയ്ക്ക് ശേഷം ഇരുവരും ചേര്‍ന്നഭിനയിക്കുന്ന ചിത്രമാണിത്. ‘മോഹന്‍ലാല്‍’എന്നാണ് ചിത്രത്തിന് പേരിടാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

സൂപ്പര്‍സ്റ്റാറിന്റെ ഓണ്‍സ്‌ക്രീനിലെ അഭിനയം ആഴത്തില്‍ സ്വാധീനിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന സമയത്താണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്.

ആറു വയസുള്ളപ്പോള്‍ ഒരു മോഹന്‍ലാല്‍ ചിത്രം കണ്ടിട്ട് ജീവിതത്തിലെ ഒരു വലിയ പ്രശ്‌നം അവള്‍ പരിഹരിക്കുന്നു.

അങ്ങനെ അവള്‍ മോഹന്‍ലാല്‍ സിനിമകള്‍ കാണുന്നത് ശീലമാകുന്നു. മോഹന്‍ലാല്‍ തനിക്ക് പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ടെന്ന ഒരു തോന്നലിലാണ് അവള്‍. ഇതാണ് ചിത്രത്തിന്റെ പ്രമേയം.

Top