കങ്കണയുടെ സൂപ്പർഹിറ്റ് ചിത്രം ക്വീനിന്റെ മലയാളം റീമേയ്‌ക്കിൽ മഞ്ജിമ

ങ്കണ റണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രമാണ് 2014-ൽ പുറത്തിറങ്ങിയ ക്വീൻ.

ചിത്രം സൗത്ത് ഇന്ത്യൻ ഭാഷകളിൽ റീമേയ്‌ക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

മഞ്ജിമാ മോഹനാണ് ചിത്രത്തിന്റെ മലയാളം റീമേയ്‌ക്കിൽ നായികയാകുന്നത്. നേരത്തെ അമലാ പോളായിരിക്കും നായികയാവുകയെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

തമിഴിൽ കാജൽ അഗർവാളും തെലുങ്കിൽ തമന്നയും നായികമാരാകും. നീലകാന്തയാണ് മലയാളം – തെലുങ്ക് വെർഷനുകൾ സംവിധാനം ചെയ്യുക.

ഉദയനിഥി സ്‌റ്റാലിൻ നായകനായ ‘ഇപ്പടി വെല്ലു’മാണ് താരത്തിന്റെ പുതിയ ചിത്രം.

Top