manjima mohan-tamil

സംവിധായകന്‍ എസ്. ആര്‍ പ്രഭാകരന്റെ പുതിയ ചിത്രത്തില്‍ വിക്രം പ്രഭുവും മഞ്ജിമയും ഒന്നിക്കുന്നു. ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. രണ്ടു നായികമാരാണ് ചിത്രത്തില്‍. രാംപ്രകാശ് രായപ്പയുടെ തമിഴുക്കും എന്‍ ഒണ്‍ട്രയ് അഴുത്തവും എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ഐശ്വര്യ ദത്തയാണ് മറ്റൊരു നായിക. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് പത്തിന് തിരുച്ചിറപ്പള്ളിയില്‍ ആരംഭിക്കും. സത്യജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിമ്പു നായകനാകുന്ന അച്ഛം എന്‍പത് മതമെയ്യാദാ എന്ന ചിത്രത്തിലാണ് മഞ്ജിമ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്‍ ആണ് സംവിധായകന്‍.

എ. എല്‍ വിജയ് സംവിധാനം ചെയ്ത ഇതു എന്ന മായം എന്ന ചിത്രത്തിലാണ് വിക്രം പ്രഭുവിന്റെ അവസാനമായി റിലീസായ ചിത്രം. സൈനികരുടെ സംഘര്‍ഷങ്ങളുടെ കഥ പറയുന്ന വാഗാ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ വിക്രം അഭിനയിക്കുന്നത്. കൂടാതെ ഗണേഷ് വിനായക് സംവിധാനം ചെയ്യുന്ന വീര ശിവാജിയിലും വിക്രം പ്രഭു അഭിനയിക്കുന്നുണ്ട്.

Top