മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായ്ക്കിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായ്ക്കിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീയച്ചു. ശനിയാഴ്ച രാവിലെ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ്.

കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുനില്‍ നായ്ക് എത്തിയിരുന്നില്ല. എന്നാല്‍ നാളെ ഹാജരാകുമെന്ന് സുനില്‍ നായിക് വ്യക്തമാക്കി. രാവിലെ 11 ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തുമെന്നാണ് സുനില്‍ അറിയിച്ചിട്ടുള്ളത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും പണം നല്‍കിയെന്നുമുള്ള ആരോപണത്തേത്തുടര്‍ന്നാണ് കേസ് എടുത്തത്.

Top