മാഞ്ചസ്റ്റര്‍ താരം ലുകാകുവിന് പരിക്ക്; എഫ് എ കപ്പില്‍ കളിച്ചേക്കില്ല

lukaku

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന് പരിക്ക്. കാലില്‍ പരിക്കോറ്റ ലുകാകു പരിശീലനം നടത്തുന്നില്ല എന്ന് പരിശീലകന്‍ സോള്‍ഷ്യാര്‍ പറഞ്ഞു. അതുകൊണ്ട് നാളെ നടക്കുന്ന എഫ് എ കപ്പ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ലുകാകു കളിച്ചേക്കില്ല എന്നാണ് വിവരം.

നാളെയാണ് വോള്‍വ്‌സിനെതിരെ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളി നടക്കുന്നത്. അവസാന നാലു മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകള്‍ നേടിയ ലുകാകു മികച്ച ഫോമില്‍ കളിക്കുന്നതിനിടെയാണ് പരിക്കേറ്റിരിക്കുന്നത്.

അതേസമയം പരിക്കേറ്റ മറ്റു താരങ്ങളായ ലിംഗാര്‍ഡ്, ആന്‍ഡെര്‍ ഹെരേര എന്നിവര്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും ഒലെ പറഞ്ഞു. എന്നാല്‍ നാളെ ഇരുവരും സ്റ്റാര്‍ട്ട് ചെയ്യുമെന്ന് ഒലെ ഉറപ്പ് പറഞ്ഞിട്ടില്ല.

Top