മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവ താരം ഇനി റയലിന് വേണ്ടി പന്ത് തട്ടും

മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവ താരം ബ്രാഹിം ദിയാസിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. 22 മില്യണ്‍ പൗണ്ടോളം നല്‍കിയാണ് റയല്‍ ബ്രാഹിം ദിയാസിനെ ടീമില്‍ എത്തിച്ചിരിക്കുന്നത്. താരത്തെ ടീമില്‍ എത്തിച്ച വിവരം റയല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് ബാഹിം ദിയാസിനെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. 2013 ലാണ് താരം സിറ്റിയില്‍ എത്തുന്നത്. 2016 ല്‍ സീനിയര്‍ ടീമിനായി അരങ്ങേറിയെങ്കിലും പിന്നീട് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല.

വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന റയല്‍ മാഡ്രിഡ് ആദ്യ ഇലവനില്‍ സ്ഥാനം നേടണമെങ്കില്‍ മികച്ച കളി പുറത്തെടുക്കേണ്ടി വരും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 19 വയസുകാരനായ താരം സ്‌പെയിന്‍ അണ്ടര്‍ 21 ദേശീയ ടീം അംഗമാണ്.

Top