മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പി.ജി കോഴ്‌സ് ആരംഭിക്കാന്‍ ശ്രമം ആരംഭിച്ചു

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പി.ജി കോഴ്‌സ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 98 സീറ്റുകള്‍ ലഭിക്കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്.

2013ലാണ് മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് എംബിബിഎസ് കോഴ്‌സ് ആരംഭിച്ചെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, റെസിഡന്റ് ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു അംഗീകാരം ലഭിക്കാതിരുന്നത്.

ഇവയുടെ പണി ആരംഭിച്ചതോടെ ഒരാഴ്ച മുമ്പ് എംബിബിഎസ് കോഴ്‌സിന് എംസിഐ സ്ഥിരാംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പി ജി കോഴ്‌സിനായി ശ്രമം ആരംഭിച്ചിരിക്കുന്നത്.

Top