അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ താരം കോമള്‍ തട്ടലിനെ സ്വന്തമാക്കാന്‍ ശ്രമിച്ച് യുണൈറ്റഡ്‌

ണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ടീം സൂപ്പര്‍ താരം കോമള്‍ തട്ടലിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.

മുന്നേറ്റ നിരയില്‍ ലെഫ്റ്റ് വിങ്ങറായും സ്‌ട്രൈക്കറായും തിളങ്ങുന്ന തട്ടലിന്റെ കളി നിരീക്ഷിക്കാന്‍ യുണൈറ്റഡ് തങ്ങളുടെ നിരീക്ഷകരെ ഇന്ത്യയിലേക്കയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

താരത്തിന്റെ കളി നിരീക്ഷിച്ച ശേഷം സ്‌കൗട്ടുകള്‍ നല്‍കുന്ന റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ കോട്ടലിനു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമയില്‍ പ്രവേശനം ലഭിക്കും.

അണ്ടര്‍ 17 ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രതീക്ഷയുള്ള താരമാണ് കോട്ടല്‍.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ജൂനിര്‍ ടീമില്‍ സ്ഥിര സാന്നിധ്യമായിട്ടുള്ള കോട്ടലിന്റെ ട്രബ്ലിങും ഗോളടി മികവും ഏറെ മികവുറ്റതാണ്.

ബ്രിക്‌സ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീല്‍ അണ്ടര്‍ 17 ടീമിനെതിരേ സോളോ ഗോള്‍ നേടിയതോടെയാണ് കോട്ടലിനെ ഫുട്‌ബോള്‍ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

ഇന്ത്യന്‍ ടീമിനായുള്ള താരത്തിന്റെ പ്രകടനത്തില്‍ പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകളും കോട്ടലിനെ നോട്ടമിട്ടിരുന്നു.

Top