വേഗം തിരിച്ചുവരൂ.. ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജരി

manjari

വിവാദവും വിമര്‍ശനവും വിടാതെ പിന്തുടരുന്നതിനിടയില്‍ ദിലീപിന് ശക്തമായ പിന്തുണ നല്‍കി ഗായിക മഞ്ജരി. കഴിഞ്ഞ ദിവസമാണ് ദിലീപും ഭാര്യ കാവ്യാ മാധവനും മഞ്ജരിയെ സന്ദര്‍ശിച്ചത്. വിവാഹത്തിന് ശേഷം മഞ്ജരി മുംബൈയില്‍ താമസമാക്കിയിരിക്കുകയാണ്.

‘ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ മുംബൈയില്‍ വന്നതില്‍ ഒരുപാട് സന്തോഷം. വേഗം തിരിച്ചു വരൂ..’ എന്ന കുറിപ്പോടെ മഞ്ജരി തന്നെ ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

പോസ്റ്റിനടിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും വരുന്നുണ്ട്. നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു. എന്നും സന്തോഷത്തോടെയിരിക്കട്ടെയെന്നും, ഈ ചിരി നിലനില്‍ക്കട്ടെയെന്നുമൊക്കെ ആരാധകര്‍ കുറിച്ചിട്ടുണ്ട്. ലേറ്റസ്റ്റ് ചിത്രം ലഭിച്ചതോടെ ഇരുവരുടെ ആരാധകരും ഇപ്പോള്‍ അതിന് പിന്നാലെയാണ്.

Top