തോല്‍വിയിലും വളരെ സന്തോഷത്തിലാണ് മഞ്ഞപ്പട ആരാധകര്‍

മ്പന്‍മാരായ ക്ലബ്ബുകളോട് പടപൊരുതി തോറ്റെങ്കിലും കേരള ബ്ലാസ്റ്റേഴ്സും ആരാധകരും പൂര്‍ണ തൃപ്തരാണ്. ആദ്യ കളിയില്‍ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോറ്റെങ്കില്‍ രണ്ടാം മത്സരത്തില്‍ അവരിലും ശക്തരായ ജിറോണയോട് അഞ്ച് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്.

രണ്ടു ടീമുകളോടും വലിയ മാര്‍ജിനിലുള്ള തോല്‍വി ഏറ്റുവാങ്ങിയെങ്കിലും വളരെ സന്തോഷത്തില്‍ തന്നെയാണ് മഞ്ഞപ്പട ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും ഇക്കാര്യത്തില്‍ സംശയമില്ല. മത്സര ശേഷം ഇതൊരു പ്രീ സീസണ്‍ മത്സരമാണ്, സൗഹൃദ മത്സരമാണ്. എന്നിട്ടും സ്റ്റേഡിയത്തിലേക്കെത്തിയ ഈ ആരാധകരെ കുറിച്ച് എന്ത് തോന്നുന്നുവെന്ന ചോദ്യത്തിന് ജിങ്കന്‍ ഉച്ചത്തിലാണ് ഉത്തരം നല്‍കിയത്. ‘ഐ ലവ് യു കേരളാ, ദ ബെസ്റ്റ് ഫാന്‍സ് എവര്‍ ‘ എന്നാണ് പറഞ്ഞത്.

Top