ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്ന ‘മണിയറയിലെ അശോകന്‍’ ; പുതിയ ഗാനം ഇന്ന് പുറത്തിറങ്ങും

പ്രേക്ഷകര്‍ സൂപ്പര്‍ഹിറ്റാക്കിയ ഉണ്ണിമായ സോങ്ങിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്ന മണിയറയിലെ അശോകനിലെ പെയ്യും നിലാവ് ഗാനം ഇന്ന് വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങുന്നു. ചിത്രത്തിന്റെ സംവിധാനം ഷംസു സയ്ബയാണ് നിര്‍വഹിക്കുന്നത്.

ഒരു കോമഡി ചിത്രമായാണ് മണിയറയിലെ അശോകന്‍ ഒരുങ്ങുന്നത്. അനുപമ പരമേശ്വരന്‍, അനു സിത്താര, ശ്രിന്ത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനീത് കൃഷ്ണന്റെ തിരക്കഥയില്‍ ഷംസു സയ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജാദ് കക്കു എഡിറ്റിങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിങ്.

Top