നെറ്റ്ഫ്‌ലിക്സിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി മണിയറയിലെ അശോകന്‍

നെറ്റ്ഫ്‌ലിക്സിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി മണിയറയിലെ അശോകന്‍. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്‍’ ഒ.ടി.ടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സ് വഴി തിരുവോണദിനത്തിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ഒന്നാം സ്ഥാനത്തുള്ള വിവരം ദുല്‍ഖര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് കൃഷ്ണന്റേതാണ് തിരക്കഥ.

Top