ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച് മണിയറയിലെ അശോകനിലെ ഗാനം കാണാം

ജേക്കബ് ഗ്രിഗറി നായകനായെത്തുന്ന ചിത്രമാണ് മണിയറയിലെ അശോകന്‍. ഇപ്പോള്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.

ഒരു കോമഡി ചിത്രമായാണ് മണിയറയിലെ അശോകന്‍ ഒരുങ്ങുന്നത്. അനുപമ പരമേശ്വരന്‍, അനു സിത്താര, ശ്രിന്ത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനീത് കൃഷ്ണന്റെ തിരക്കഥയില്‍ ഷംസു സയ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജാദ് കക്കു എഡിറ്റിങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിങ്.

Top