സിദ്ധ് ശ്രീറാം ആലപിച്ച മണിയറയിലെ അശോകനിലെ റൊമാന്റിക് ഗാനം കാണാം

ദുല്‍ഖര്‍ സല്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയറയിലെ അശോകനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഷംസു സയിബയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാം ആണ്. മലയാളത്തില്‍ സിദ്ധ് ശ്രീറാം ആലപിച്ച എല്ലാ ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഗ്രിഗറി ജോര്‍ജും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കോമഡി ചിത്രമായാണ് മണിയറയിലെ അശോകന്‍ ഒരുങ്ങുന്നത്. സണ്ണി വെയ്ന്‍, അനു സിത്താര, ശ്രിന്ത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനീത് കൃഷ്ണന്റെ തിരക്കഥയില്‍ ഷംസു സയ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജാദ് കക്കു എഡിറ്റിങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിങ്. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

Top