മണിയറയിലെ അശോകന്‍ ഒടിടി റിലീസിനൊരുങ്ങുന്നു

ഗ്രിഗറിയെ നായകനായ ചിത്രം മണിയറയിലെ അശോകന്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. ഓഗസ്റ്റ് 31ന് റിലീസ് ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

ഗ്രിഗറി ജോര്‍ജും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കോമഡി ചിത്രമായാണ് മണിയറയിലെ അശോകന്‍ ഒരുങ്ങുന്നത്. അനു സിത്താര, ശ്രിന്ത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനീത് കൃഷ്ണന്റെ തിരക്കഥയില്‍ ഷംസു സയ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജാദ് കക്കു എഡിറ്റിങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിങ്.

Top