മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ചെറുകോല്‍ സ്വദേശി മണിയമ്മ അറസ്റ്റില്‍

ആറന്മുള: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആറന്മുള ചെറുകോല്‍ സ്വദേശി മണിയമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി സുനില്‍ കുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മണിയമ്മ പിന്നീട് വീഡിയോയുമായി രംഗത്തെത്തിയിരുന്നു.

Top