മുഖ്യമന്ത്രിയെ കാണണമെന്ന ആവശ്യവുമായി മനിതി സംഘത്തിലെ 3 പേര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം : മുഖ്യമന്ത്രിയെ കാണണമെന്ന ആവശ്യവുമായി എത്തിയ മനിതി സംഘത്തിലെ 3 പേര്‍ തിരുവനന്തപുരത്ത് തങ്ങുന്നു. പൊലീസിന്റെ വാഹനത്തില്‍ ഇന്നലെ രാത്രിയാണ് ഇവരെ നിലക്കലില്‍ നിന്ന് തിരികെ എത്തിച്ചത്.

ഇ-മെയിലിലൂടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയില്ല. ഇവര്‍ ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത.

ഞായറാഴ്ച്ച ഉച്ചയോടെ കോട്ടയത്ത് എത്തിയ ഇവരെ പാമ്പാടി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പത്തനംതിട്ട വനിതാ പൊലീസ് സെല്ലിൽ എത്തിച്ചു. ശബരിമലയിലെ സ്ഥിതിഗതികള്‍ പൊലീസ് ഇവരെ ധരിപ്പിക്കുകയും സെല്‍വി മടങ്ങിയ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് തങ്ങളും നാട്ടിലേക്ക് മടങ്ങുകയാണെന്ന് യുവതികള്‍ പൊലീസിനെ അറിയിച്ചു. പത്തനംതിട്ടയിൽ വാർത്താ സമ്മേളനം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടങ്കിലും പൊലീസ് അതും അനുവദിച്ചിരുന്നില്ല. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്.

Top