അര്‍ബുദത്തോട് പൊരുതി ജയിച്ചു; നേപ്പാളിലെ മഞ്ഞുമലകള്‍ ആസ്വദിച്ച് മനീഷ കൊയ്‌രാള

ബോളിവുഡ് താരമായ മനീഷ കൊയ്‌രാളയുടെ ഏറ്റവും പുതിയ ട്വീറ്റാണ് അവരെ വീണ്ടും വാര്‍ത്തകളിലെത്തിച്ചിരിക്കുന്നത്. അര്‍ബുദം ബാധിച്ച് കിടപ്പിലായിരുന്ന കാലത്തെ ചിത്രവും അടുത്തിടെ നേപ്പാളിലെ മഞ്ഞുമലകള്‍ ആസ്വദിക്കാന്‍ പോയ ചിത്രവും ഒരുമിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് മനീഷ.

അണ്ഡാശയ അര്‍ബുദം എന്ന വില്ലന്‍ നടിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് 2012 ലാണ്. പിന്നീട് അര്‍ബുദത്തോട് പൊരുതി ജയിക്കുകയായിരുന്നു മനീഷ. അതിജീവനത്തിന്റെ ശേഷിപ്പുകളാണ് ഈ ചിത്രങ്ങള്‍. ‘ജീവിതം നല്‍കിയ രണ്ടാം അവസരത്തിനു നന്ദിയുണ്ട്. അത്ഭുതകരവും സന്തോഷകരവുമായ ജീവിതം നയിക്കാനുള്ള അവസരമാണിത്, സുപ്രഭാതം സുഹൃത്തുക്കളെ’ എന്ന് കുറിച്ചു കൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

ശാപമല്ല മറിച്ച് തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ ‘സമ്മാനം’ എന്ന നിലയില്‍ ‘ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗേവ് മി എ ന്യൂ ലൈഫ്’ എന്നൊരു പുസ്തകവും മനീഷ എഴുതിയിരുന്നു.

Top