Manisha Koirala to launch app on cancer awareness

പാട്‌ന: മനുഷ്യരാശിക്ക് വെല്ലുവിളി തീര്‍ക്കുന്ന ക്യാന്‍സറിനെതിരെ മൊബൈല്‍ ആപ്‌സുമായി ബോളിവുഡ് നടി മനീഷാ കൊയ്‌രാള. ക്യാന്‍സറിന് എതിരായ പോരാട്ടത്തിന് രോഗബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ താന്‍ ഈ മൊബൈല്‍ ആപ്‌സിനെ പിന്തുണയ്ക്കുന്നതെന്ന് മനീഷ പറയുന്നു.

ക്യാന്‍സറുമായി ജീവിക്കുന്നവരെ സഹായിക്കുന്നതിനും ക്യാന്‍സറിന് എതിരായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതിനുമായി താനൊരു മൊബൈല്‍ ആപ്‌സ് ഇറക്കാനൊരുങ്ങുകയാണെന്ന് വാര്‍ത്ത കുറിപ്പില്‍ മനീഷ കൊയ്‌രാള പറഞ്ഞു.

ശരിയായ ബോധത്തോടെ ക്യാന്‍സറിനെ പൊരുതി തോല്‍പ്പിക്കാന്‍ രോഗബാധിതരെ സഹായിക്കുകയാണ് തന്റെ ലക്ഷ്യം. വര്‍ഷങ്ങളായി ക്യാന്‍സറിനെ കുറിച്ച് തെറ്റായ ധാരണകളാണ് ജനങ്ങള്‍ക്കുള്ളത്. കൃത്യ സമയത്തെ ചികിത്സയിലൂടെ 99 ശതമാനം രോഗങ്ങളും ഭേതമാക്കാന്‍ സാധിക്കും. തെറ്റായ ധാരണകളോടെ രോഗത്തെ നേരിടുന്നവര്‍ക്ക് വ്യക്തമായ ബോധം നല്‍കി ശരിയായ വിവരങ്ങള്‍ കൈമാറുകയാണ് ആപ്‌സിന്റെ ലക്ഷ്യമെന്നും മനീഷ വ്യക്തമാക്കി.

ക്യാന്‍സര്‍ ബാധയില്‍നിന്നും മോചനം നേടിയ വ്യക്തികൂടിയാണ് മനീഷാ കൊയ്‌രാള.

Top