പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷ ബിജെപിയിലേക്ക്

ചണ്ഡീഗഢ്: പഞ്ചാബ് വനിതാ കമ്മീഷന്‍ അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിലാകും ഇവര്‍ അംഗത്വം സ്വീകരിക്കുക. മന്ത്രിയായിരിക്കെ ചന്നിക്കെതിരെ ഉയര്‍ന്ന മീ ടു ആരോപണത്തില്‍ മനീഷ ഗുലാത്തി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു മനീഷ.

കാറ്റിന്റെ ദിശ എന്നോട് ചോദിക്കരുത്, ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയമാണ് ഇതുവരെ, ഇപ്പോള്‍ ഒരു പുതിയ തുടക്കം. മനീഷയുടെ ശബ്ദം സ്വതന്ത്രമായി പ്രതിധ്വനിക്കും. എന്നാണ് മനീഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ മീ ടൂ ഉന്നയിച്ചതിന് പിന്നാലെയാണ് പഞ്ചാബ് വനിതാ കമ്മീഷന്‍ അധ്യക്ഷ മനീഷ ഗുലാത്തി ശ്രദ്ധയിലേക്ക് വരുന്നത്.

 

Top