ന്യൂഡല്‍ഹി: 2012ല്‍ സര്‍ക്കാരിനെ അറിയിക്കാതെ ഡല്‍ഹിയിലേക്ക് സൈനിക നീക്കം നടത്തിയെന്ന റിപ്പോര്‍ട്ട് സത്യമായിരുന്നുവെന്ന് അന്നത്തെ വാര്‍ത്താവിനിമയ പ്രക്ഷേപണവകുപ്പ് സഹമന്ത്രിയായിരുന്ന മനീഷ് തിവാരി വീണ്ടും.
ദൗര്‍ഭാഗ്യകരമെങ്കിലും സത്യം എന്നാണ് മനീഷ് തിവാരി 2012ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ടിനെപ്പറ്റി പറഞ്ഞത്. 201214 കാലയളവില്‍ രണ്ടാം യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പ്രതിരോധ വകുപ്പ് സാറ്റാന്റിങ് കമ്മിറ്റി അംഗമായിരുന്ന തനിക്ക് സംഭവം നടന്നതായറിയാമെന്നാണ് ഒരു പുസ്തക പ്രകാശന വേളയില്‍ മനീഷ് തിവാരി പറഞ്ഞത്.


