മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെ നീട്ടി

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെ നീട്ടി റൂസ് അവന്യൂ കോടതി. കേസില്‍ വാദം കേട്ട കോടതി പ്രതികള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇനിയും നിരവധി രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി.

അതേസമയം സിആര്‍പിസിയുടെ 207-ാം വകുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കാത്തതില്‍ അഭിഭാഷകരോട് കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്.

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സിസോദിയ. ക്രിമിനല്‍ ഗൂഢാലോചനയില്‍ സിസോദിയ സുപ്രധാനവുമായ പങ്ക് വഹിച്ചതായി സിബിഐ പറയുന്നു. അതേസമയം ബിനോയ് ബാബുവിന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ കോടതി നവംബര്‍ 24 ന് വാദം കേള്‍ക്കും. ഇതിനായി കോടതി ഇഡിക്ക് നോട്ടീസ് അയച്ചു.

Top