ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും സ്വയം ക്വാറന്റീനില്‍ പോകുകയാണെന്നും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ചെറിയ തോതില്‍ പനി ഉണ്ടായതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാകുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് സിസോദിയ വ്യക്തമാക്കി.എന്നാല്‍ ഇപ്പോള്‍ പനിയില്ലെന്നും ആരോഗ്യവാനായി ഇരിക്കുകയാണെന്നും കോവിഡ് മുക്തനായി ഉടന്‍ തിരിച്ചുവരുമെന്നും സിസോദിയ അറിയിച്ചു.

പനി ഉണ്ടായിരുന്നതിനാല്‍ സിസോദിയ തിങ്കളാഴ്ച നടന്ന ഏകദിന നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Top