സംവിധായകന്‍ മണിരത്‌നം സുഖംപ്രാപിച്ചു; ആശുപത്രി വിട്ടെന്ന് അധികൃതര്‍

maniratnam

നാഷണല്‍ അവാര്‍ഡ് ജേതാവ് സംവിധായകന്‍ മണിരത്‌നം ആശുപത്രി വിട്ടെന്ന് അധികൃതര്‍ അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ ചെക്കപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

‘മെഡിക്കല്‍ ചെക്കപ്പുകള്‍ക്കു വേണ്ടിയായിരുന്നു അദ്ദേഹം ആശുപത്രിയിലെത്തിയത്. അദ്ദേഹം സുഖം പ്രാപിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല’ ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, മണിരത്‌നത്തിന്റെ പുതിയ ചിത്രം ചെക്ക ചെവന്ത വാനത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജ്യോതിക, സിമ്പു, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ഐശ്വര്യ രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.

Top