ഇന്ത്യ സംഘത്തിലെ എംപിമാരുടെ മണിപ്പൂര്‍ പര്യടനം തുടരുന്നു; ഗവര്‍ണര്‍ അനസൂയ ഉയ്‌കെയെ കണ്ടു

ന്യൂഡല്‍ഹി: ഇന്ത്യ സംഘത്തിലെ എംപിമാരുടെ മണിപ്പൂര്‍ പര്യടനം തുടരുന്നു. ഇന്ന് രാവിലെ ഗവര്‍ണര്‍ അനസൂയ ഉയ്‌കെയെ കണ്ടു. വിചിത്രമായ കാരണങ്ങളുടെ പേരിലാണ് ബലാത്സംഗ പരാതികള്‍ പൊലീസ് തള്ളുന്നത്. തെളിവുകള്‍ പര്യാപ്തമല്ലെന്ന് പൊലീസ് വിധിയെഴുതുന്നു. ഇരകളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ഭയ നിയമഭേദഗതി നടപ്പാകുന്നില്ല. പരാതിയുമായി സ്റ്റേഷനുകളില്‍ എത്താന്‍ ധൈര്യമില്ലാത്തവരുമുണ്ടെന്ന് എംപിമാര്‍ പറഞ്ഞു.

ഇരുപത്തിയൊന്ന് എംപിമാരാണ് ശനി രാവിലെ ഇഫാലില്‍ എത്തിയത്. മുന്‍മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്, സിപിഐ എം സംസ്ഥാന സെക്രട്ടറി ശാന്ത ക്ഷത്രിമയൂം എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ഇംഫാല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. രണ്ട് സംഘമായി എംപിമാര്‍ ഹെലികോപ്ടറുകളില്‍ ചുരാചന്ദ്പുരിലേയ്ക്ക് പോയി. അവിടെ ബോയ്സ് ഹോസ്റ്റലിലെ ദുരിതാശ്വാസ ക്യാമ്ബ് അടക്കം സന്ദര്‍ശിച്ചു. ഇംഫാലില്‍ മടങ്ങിവന്നശേഷം മൊയ്റാങ്, ലംബോയ്ഖോങ്ങാങ്ഖോങ് എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

 

 

Top