അനില്‍ കുംബ്ലെയ്‌ക്ക് ഒരു പിന്‍ഗാമി; ഇന്ത്യന്‍ ക്രിക്കറ്റിന്‌ പുതു പ്രതീക്ഷ നല്‍കി മണിപ്പൂരുകാരന്‍

ന്ത്യന്‍ ക്രിക്കറ്റില്‍ അനില്‍ കുംബ്ലെയ്‌ക്ക് പിന്‍ഗാമി. ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേടി ചരിത്രം രചിച്ച അനില്‍ കുബ്ലെയുടെ അതേ ചരിത്രം തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ് മണിപ്പൂരുകാരനായ റെക്‌സ് രാജ്കുമാര്‍ സിങ്. അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയിലാണ് പതിനെട്ടുകാരന്‍ പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അതും ഒരു ഇന്നിങ്‌സില്‍ തന്നെ.

റെക്‌സ് രാജ്കുമാര്‍ സിങ് ചരിത്ര നേട്ടംസ്വന്തമാക്കിയത് അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തിലായിരുന്നു. 9.5 ഓവറെറിഞ്ഞ റെക്‌സ് ആറ് ഓവറുകള്‍ മെയ്ഡിന്‍ ആക്കി. പതിനൊന്ന് റണ്‍സ് വിട്ടു നല്‍കി അരുണാചല്‍ പ്രദേശ് നിരയിലെ എല്ലാ താരങ്ങളെയും റെക്‌സ് കൂടാരം കയറ്റി. മൂന്ന് തവണയാണ് താരം ഹാട്രിക് നേട്ടത്തിനരുകില്‍ എത്തിയത്.

ഈ സീസണിലാണ് റെക്‌സ് രാജ്കുമാര്‍ സിങ് കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സീസണില്‍ നേരത്തെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ താരം ഇതിനോടകം തന്നെ താരം 15 വിക്കറ്റുകള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്

Top