മണിപ്പൂര്‍ കലാപം; ക്രമസമാധാനചുമതല ഏറ്റെടുക്കാന്‍ കോടതിക്ക് ആകില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. മണിപ്പൂരിന്റെ ക്രമസമാധാനചുമതല ഏറ്റെടുക്കാന്‍ കോടതിക്ക് ആകില്ല. ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സര്‍ക്കാരിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാല്‍ പറഞ്ഞു. സുരക്ഷയില്‍ എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കോടതിയിക്ക് ഇടപെടാനാകും.

അതെസമയം നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാന്‍ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് വ്യക്തമാക്കി. പക്ഷപാതപരമായ വിഷയമല്ല ഇതെന്നും മാനുഷികവിഷയമാണെന്നും ആക്കാര്യം ഓര്‍മ്മ വേണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മണിപ്പൂര്‍ സംബന്ധിച്ച ഹര്‍ജികളില്‍ കോടതി നാളെ വിശദവാദം കേള്‍ക്കും

 

 

Top