മണിപ്പൂര്‍ താമെന്‍ലോങ് ജില്ലയില്‍ മണ്ണിടിച്ചില്‍ ; കുട്ടികളുള്‍പ്പടെ ഒമ്പത് മരണം

മണിപ്പൂര്‍ : മണിപ്പൂരിലെ താമെന്‍ലോങ് ജില്ലയില്‍ മണ്ണിടിച്ചില്‍. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായുണ്ടായ മണ്ണിടിച്ചിലില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു. താമെന്‍ലോങ്ങിന്റെ ന്യൂ സേലത്തെ നാലാം വാര്‍ഡില്‍ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളാണ് മരിച്ചത്.

താമെന്‍ലോങ്ങിന്റെ നീലിയില്‍ ഹാം, ന്യൂ സലേം, റാംഗൈലാങ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലും വെള്ളപ്പെക്കവുമുണ്ടായത്. രാംജീലോങിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തുത്. നാട്ടുകാര്‍, അസം റൈഫിള്‍സ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top