‘മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു…അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു’; സുരാജ് വെഞ്ഞാറമൂട്

ണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌തെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. വന്‍ പ്രതിഷേധം ആണ് രാജ്യമെമ്പാടും അരങ്ങേറുന്നത്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെ ഒരാളെ മാത്രം ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്.

‘മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു…അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു…ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. ഇന്ത്യ ടുഡേയില്‍ വന്ന മണിപ്പൂര്‍ സംഭവത്തിന്റെ വാര്‍ത്തയും സുരാജ് പങ്കുവച്ചിട്ടുണ്ട്.

Top